ചെമ്മനാട് വെസ്റ്റില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ തുടങ്ങി ചെമ്മനാട്।ഗവ। യുപിസ്കൂള്‍ ചെമ്മനാട് വെസ്റ്റിലെ സ്വാതന്ത്ര്യ ദിനാഘോഷപരിപാടികള്‍ ശ്രീ നാസര്‍ കുരിക്കള്‍ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു। കഴിഞ്ഞ വര്‍ഷം കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കുള്ള കാഷ്
അവാര്‍ഡ് വൈസ് പ്രസിഡന്റ് ശ്രീ റസ്സാഖ് നിര്‍വ്വഹിച്ചു। വിവിധ മത്സര വിജയികള്‍ക്ക് സ്റ്റാഫ് സെക്രട്ടറി കെ ജി പ്രതീഷ് സമ്മാന വിതരണം നടത്തി।
6എ വിദ്യാര്‍ത്തി അബ്ദുല്‍ കാദര്‍ നിഹാല്‍ തയാറാക്കിയ സ്വാതന്ത്ര്യ ദിന പതിപ്പ് വര്‍ണ്ണം എച്ച് എം ജാന്‍സണ്‍ 6എ ക്ലാസ് ലീഡര്‍ക്ക് നല്‍കിക്കൊണ്ട്
പ്രകാശനം ചെയ്തു।
സ്കൂളിലെ മഴുവന്‍ കുട്ടിതളും സ്വന്തമായി നിര്‍മ്മിച്ച പതാക ശ്രദ്ധേയമായി.
മള്‍ട്ടീ മീഡിയ ക്വിസ് മത്സരവും ദേശഭക്തി ഗാന മത്സരവും നാളെ നടത്തുമെന്ന് കണ്‍വീനര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് സമാധാനപരം ചെമ്മനാട്.ഗവ. യുപി സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തികച്ചും സമാധാന പരമായിരുന്നു. എല്ലാ ക്ലാസുകളിലും കനത്ത പോളിംഗ് നടന്നു. കൂടുതല്‍ വാര്‍ത്തകളും ഫോട്ടോകളും സ്കൂള്‍ ബ്ലോഗുല്‍ ഉടന്‍ ലഭ്യമാക്കുന്നതാണ്.
സ്കൂള്‍ പാര്‍ലമെന്‍റ് ഇലക്ഷന്‍ സമാധാനപരം. 20.07.2011 നു രാവിലെ 10.30ന് ആരംഭിച്ച തെരഞ്ഞെടുപ്പ് തികച്ചും സമാധാനപരമായിരുന്നു. വോട്ടര്‍മാരോട് നന്ദി രേഖപ്പെടുത്തുന്നുവെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആയിഷ ഹബീബ്.